KOYILANDY DIARY.COM

The Perfect News Portal

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ ഒരുപടി കൂടി മുന്നേറി കേരളം

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ ഒരുപടി കൂടി മുന്നേറി കേരളം. പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ്. നിലവില്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ സുഗമമായ വിതരണത്തിന് ധനവകുപ്പിന് കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മുന്‍പ് കാലങ്ങളോളം കാത്തിരുന്നാലും കിട്ടാക്കനിയായിരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ ഘട്ടത്തില്‍ തന്നെ സ്വീകരിച്ചു വന്നിരുന്നു.

വര്‍ഷാ വര്‍ഷം ആവശ്യമായ വര്‍ധനവ് വരുത്തി സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചത്. വിവിധ തലങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ പെന്‍ഷന്‍ വിതരണത്തിന് ഇപ്പോഴും ഒരുപാട് കാലതാമസവും അനിശ്ചിതത്വവും തന്നെയാണ് സമ്മാനിക്കുന്നത്.

Advertisements

ക്ഷേമപെന്‍ഷനുകള്‍ മൂന്നുമാസത്തിലൊരിക്കലോ ഉത്സവസീസണുകളിലോ ആണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും ഉപജീവനസഹായമായ ക്ഷേമപെന്‍ഷനുകളുടെ വിതരണം മുടക്കമില്ലാതെ പ്രതിമാസം വിതരണം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പെന്‍ഷന്‍ വിതരണത്തിനായി കമ്പനി രൂപീകരിക്കുന്നത്.

കമ്പനിക്ക് പെന്‍ഷന്‍ വിതരണത്തിനാവശ്യമായ തുക സര്‍ക്കാര്‍ നല്‍കും. സംസ്ഥാന ധനകാര്യമന്ത്രി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ധനകാര്യ വകുപ്പ് സെക്രട്ടറി മാനേജിംഗ് ഡയറക്ടറുമായ കമ്പനിയുടെ ഓഹരികള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *