KOYILANDY DIARY.COM

The Perfect News Portal

സാമൂഹിക വനവത്കരണ പദ്ധതി: 91,000 ഔഷധ വൃക്ഷതൈകള്‍ വിതരണത്തിന്

നരിക്കുനി: സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി മടവൂര്‍ പൈമ്പാലശ്ശേരിയിലെ നഴ്സറിയില്‍ അഞ്ചുമാസം പ്രായമുള്ള 91,000 തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഈമാസം അവസാനംതന്നെ ഇതിന്റെ വിതരണം തുടങ്ങും. 13 വര്‍ഷത്തോളമായി ഇവിടെനിന്ന് തയ്യാറാക്കുന്ന തൈകളാണ് താലൂക്കില്‍ വിതരണംചെയ്യുന്നത്.

കറിവേപ്പ്, ഞാവല്‍, നീര്‍മരുത്, ആര്യവേപ്പ്, പൂവരശ്, ഉങ്ങ്, മഹാഗണി, സീതപ്പഴം, കണിക്കൊന്ന, നെല്ലി, കൂവളം, മുള, മണിമരുത്, കൊടംപുളി, ചന്ദനം, ഞാവല്‍, പുളി, ഇലഞ്ഞി, പുന്ന, പേരാല്‍, താന്നി തുടങ്ങിയവ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയ്ക്കെല്ലാം ലോക പരിസ്ഥിതിദിനത്തില്‍ വനവത്കരണം നടത്തുന്നതിനാവശ്യമായ തൈകള്‍ സൗജന്യമായാണ് നല്‍കുന്നത്. ഇതിന് അപേക്ഷ നല്‍കണം.

Advertisements

തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ലോക പരിസ്ഥിതിദിനത്തില്‍ നടുകയും സംരക്ഷിച്ച്‌ വളര്‍ത്തുകയും വേണം. ഇവിടെനിന്ന് ലഭിക്കുന്ന തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യേണ്ടത്.  വ്യക്തികള്‍ക്കും തൈകള്‍ കൈപ്പറ്റാം. കൂടത്തൈ ഒന്നിന് 17 രൂപയും തേക്ക് സ്റ്റമ്പൊന്നിന് ഏഴുരൂപയും നല്‍കണം.

ബന്ധപ്പെടേണ്ട ഫോണ്‍: സോഷ്യല്‍ ഫോറസ്റ്റ് ഓഫീസര്‍, കെ.പി. അബ്ദുല്‍ ഗഫൂര്‍ -8547603819.

Share news

Leave a Reply

Your email address will not be published. Required fields are marked *