സാന്ത്വനം പാലിയേറ്റീവ് കെയറിനുവേണ്ടി വീൽ ചെയർ സംഭാവന നൽകി

കൊയിലാണ്ടി: നഗരസഭ സാന്ത്വനം പാലിയേറ്റീവ് കെയറിനുവേണ്ടി വീൽചെയർ സംഭാവന നൽകി. കൊയിലാണ്ടിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ഡോ: കെ. ഗോപിനാഥനാണ് വീൽ ചെയർ സംഭാവനയായി നൽകിയത്. താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉൽഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് ഡോ. പി. പ്രതിഭ ചെയർ ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴസൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് ഇൻ ചാർജ് ഡോ: സന്ധ്യക്കുറുപ്പ്, ലേ സെക്രട്ടറി, ജയന്ത്, സ്റ്റാൻ്രിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സുന്ദരൻ മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, കൌൺസിലർ വി.പി. ഇബ്രാഹിം കുട്ടി, ഡോ: സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
