സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി

കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൊടക്കാട്ടുംമുറി സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഭാവന നല്കി. കെ. ദാസന് എം.എല്‍.എ. സൊസൈറ്റിയുടെ ഭാരവാഹികളില്‍ നിന്നും 50,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.
നഗരസഭ സ്ഥിരംസമിതി ചെയര്മാന് എന്‍.കെ. ഭാസ്കരന്, നഗരസഭാംഗം ബാവ കൊന്നേങ്കണ്ടി, കെ.കെ. ഭാസ്കരന്, കെ. രാധാകൃഷ്ണന്, എം.എ. സത്യാനന്ദന് എന്നിവര്‍ സന്നിഹിതരായിരുന്നു.
