സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് റിസർവ്വ് ബാങ്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് അസാധുവാക്കപ്പെട്ട 1000, 500 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാമെന്നു റിസര്‍വ് ബാങ്ക്. റദ്ദാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, ജില്ലാ, സെന്‍ട്രല്‍ സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കു ജൂലൈ 20 വരെ നിക്ഷേപിക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ അനുസരിച്ചേ നോട്ടുകള്‍ മാറാന്‍ സാധിക്കൂ . പുതിയ ഉത്തരവോടെ സഹകരണ ബാങ്കുകളില്‍ കെട്ടികിടക്കുന്ന പണം മാറ്റിയെടുക്കാനാകും
2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.രണ്ട് ദിവസത്തിന്ശേഷം സഹകരണ ബാങ്കുകള്‍ റദ്ദാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നത് വിലക്കിയും ഉത്തരറവിറങ്ങി. സഹകരണ ബാങ്കുകള്‍ കെവൈസി പാലിക്കുന്നില്ലെന്നും കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള സംവിധാനംഇല്ലെന്നും ആരോപിച്ചിരുന്നു ഉത്തരവിറക്കിയത്. കൂടതെ സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപണമാണെന്നും ആരോപണമുണ്ടായിരുന്നു

