KOYILANDY DIARY.COM

The Perfect News Portal

സരിത എസ്. നായര്‍ക്ക് സോളര്‍ കമ്മിഷന്റെ അറസ്റ്റ് വാറന്റ്

കൊച്ചി:  സോളര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്ക് സോളര്‍ കമ്മിഷന്റെ അറസ്റ്റ് വാറന്റ്. കമ്മിഷന്‍ തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മുന്‍പ് പലതവണ കമ്മിഷന്‍ സരിതയെ താക്കീതു ചെയ്തിരുന്നു.

കമ്മിഷനു മുന്നില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന സരിത എസ്. നായരുടെ അപേക്ഷ ജസ്റ്റിസ് ജി.ശിവരാജന്‍ ഇന്നലെ തള്ളിയിരുന്നു. കൂടുതല്‍ തെളിവുണ്ടെങ്കില്‍ അത് ഇന്നലെതന്നെ ഹാജരാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും ഇന്നലത്തെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ സി.ഡി.ജോണി മുഖേനയാണു സരിത അപേക്ഷ നല്‍കിയിരുന്നത്.

എന്നാല്‍ ക്രോസ് വിസ്താരത്തിനു ഹാജരാകില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നു ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിക്കുകയായിരുന്നു. സരിതയുമായി ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അഭിഭാഷകന്‍ സരിതയെ ഫോണില്‍ വിളിച്ചു. വിസ്താരത്തിനു ഹാജരാകാന്‍ പരമാവധി ശ്രമിക്കുമെന്നു സരിത പറഞ്ഞതായി അഭിഭാഷകന്‍ കമ്മിഷനെ അറിയിച്ചിരുന്നു.

Advertisements
Share news