സയനോരയുടേയും സുനില്‍കുമാറിന്റേയും നേതൃത്വത്തില്‍ നടന്ന ഗാനമേള കാണികളെ ആകര്‍ഷിച്ചു

കോഴിക്കോട്: തിരുവോണനാളില്‍ ഭട്ട് റോഡ് കടപ്പുറം ഓപ്പണ്‍ സ്റ്റേജിനെ സംഗീതസാന്ദ്രമാക്കി സയനോരയും സുനില്‍കുമാറും. ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായകരായ സയനോരയുടേയും സുനില്‍കുമാറിന്റേയും നേതൃത്വത്തില്‍ നടന്ന ഗാനമേള കാണികളെ ആകര്‍ഷിച്ചു.
നിറഞ്ഞുകവിഞ്ഞ വേദിയില്‍ മലയാളം തമിഴ് ഹിന്ദി ഹിറ്റ് ഗാനങ്ങള്‍ അരങ്ങേറി. സയനോരയുടേയും സുനില്‍ കുമാറിന്റേയും മതസൗഹാര്‍ദ്ദ ഗാനത്തോടെയാണ് ഗാനമേള ആരംഭിച്ചത്. ഓണപ്പൂവേ, ചെട്ടിക്കുളങ്ങര ഭരണിനാളില്‍, മിന്നാമിന്നിക്കും, മിനുങ്ങും മിന്നാമിനുങ്ങേ എന്നീ ഗാനങ്ങള്‍ സുനില്‍കുമാറും ലൈലാമ ലൈലാ, കൊഞ്ചം നിലവ്, ജൂം ജൂം ജൂംബബ എന്നീ ഗാനങ്ങള്‍ സയനോരയും ആലപിച്ചു. പൂക്കള്‍ പനിനീര് പൂക്കള്‍, വളയോസൈ കളകള , ജിങ്ക്നമണി എന്നീ യുഗ്മഗാനങ്ങള്‍ സയനോരയും സുനില്‍കുമാറും ചേര്‍ന്ന് ആലപിച്ചു. കൂടാതെ മേഘ്നലാല്, വിനീത് കൃഷ്ണ, നൗഫല്‍ റഹ്മാന്, ഇന്‍ഹാം റഫീഖ് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. വോയിസ് ഓഫ് കാലിക്കറ്റ് പിന്നണിയില്‍ ഓര്‍ക്കസ്ട്ര ഒരുക്കി.

