സമുദ്രജലത്തില്‍ മത്സ്യകൃഷി നടത്താന്‍ സ്വകാര്യസംരഭകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

കോഴിക്കോട്: സമുദ്രജലത്തില്‍ മത്സ്യകൃഷി നടത്താന്‍ സ്വകാര്യസംരഭകര്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിലൂടെ ദേശീയ സമുദ്രജലകൃഷി നയത്തിനനുസൃതമായി തീരദേശത്തെ തൊഴില്‍ സാധ്യത മെച്ചപ്പെടുത്തി, മത്സ്യ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് നടപ്പിലായാല്‍ പരമ്ബരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികള്‍.
ദേശീയ സമുദ്രജലകൃഷി നയപ്രകാരം കടലില്‍ നിശ്ചിതസ്ഥലങ്ങളില്‍ മത്സ്യകൃഷി നടത്താന്‍ സ്വകാര്യസംരഭങ്ങള്ക്ക് അനുമതി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിലൂടെ മത്സ്യബന്ധന മേഖലയിലെ ആദായം വര്്ദ്ധിപ്പിച്ച് തീരദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പരമ്ബരാഗത മത്സ്യബന്ധന മേഖലകളില്‍ തന്നെയായിരിക്കും സ്വകാര്യകമ്ബനികളും മത്സ്യകൃഷി നടത്തുക. ഇത് തങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് മത്സ്യതൊഴിലാളികളും പറയുന്നു.

സ്വകാര്യ സംരംഭകരുടെ അധീനതയിലുള്ള മേഖലയില്‍ പ്രവേശിക്കുന്നതിന് പോലും നിബന്ധനകള്‍ ഏര്‍പ്പെടുത്തും. ഇതിനു പുറമേ കൃഷിക്കാവശ്യമായ വിദഗ്ദസംഘത്തേയും കമ്ബനികള്‍ തന്നെ കൊണ്ടുവരാനാണ് സാധ്യത. ഇതോടെ പ്രാദേശിക മത്സ്യബന്ധന തൊഴിലാളികള്‍ക്ക് തൊവിലവസരങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാവില്ലെന്നും ഇവര്‍ പറയുന്നു. ഇത് തീരദേശമേഖലയെ കടുത്ത വറുതിയിലേക്കായിരിക്കും നയിക്കുക. 12 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കേണ്ടത്. തീരദേശത്തോടടുത്ത് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ അനുമതി നല്‍കാനുള്ള അധികാരം പുതിയ നയപ്രകാരം സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമായിരിക്കും.

