KOYILANDY DIARY.COM

The Perfect News Portal

സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ് ശാഖാ നേതൃത്വം

കൊല്ലം: നടേശന്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ് ശാഖാ നേതൃത്വം. ആര്‍ ശങ്കറിന്റെ ജന്മ സ്ഥലമായ കൊല്ലം പുത്തൂരിലെ പങ്ങോട്ടുള്ള ശാഖയാണ് സമത്വമുന്നേറ്റ യാത്രക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.  അവഗണനയില്‍ പ്രതിഷേധിച്ചാണ് വെള്ളാപ്പള്ളിയെ എതിര്‍ത്ത് പ്രമേയം പാസാക്കിക്കിയത്.

സമത്വമുന്നേറ്റ യാത്രയുടെ അവസാനം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണ് എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സമത്വമുന്നേറ്റ യാത്രയെയും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെയും പിന്തുണയ്‌ക്കേണ്ടതില്ല എന്നാണ് ശാഖയുടെ തീരുമാനം. തീരുമാനങ്ങള്‍ വ്യക്തമാക്കി ശാഖ പ്രമേയം പാസാക്കുകയും ചെയ്തു.

പുത്തൂരില്‍ ആര്‍ ശങ്കറിന്റെ സ്മാരകമായി നിര്‍മ്മിച്ചിരിക്കുന്ന ആശുപത്രിയോടുള്ള യൂണിയന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് വെള്ളാപ്പള്ളിയെ എതിര്‍ത്ത് പ്രമേയം പാസാക്കിയത്. ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രിയെ എത്തിച്ച് ഉദ്ഘാടനം ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് ജന്മസ്ഥലത്തെ സ്മാരകം ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്നത്. ഇതാണ് പാങ്ങോട് ശാഖ പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നത്.

Advertisements
Share news