സബർമതി ഭവന നിർമ്മാണ പദ്ധതിക്ക് തറക്കല്ലിട്ടു

കൊയിലാണ്ടി: ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭവന നിർമ്മാണ പദ്ധതി പ്രകാരം ചേമഞ്ചേരി മണ്ഡലത്തിലെ പി.പി പ്രജുലാലിന് നിർമ്മിച്ചു നൽകുന്ന സബർമതി വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദിഖ് നിർവ്വഹിച്ചു.
യു. രാജീവൻ, അഹമ്മദ് ഹാജി, വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, മോഹനൻ നമ്പാട്ട്, പി.പി രവീന്ദ്രൻ, കെ.രാജൻ, വി.ഉമേഷൻ, യു.കെ.രാജൻ, ഷാജി തോട്ടോളി, ഏ.സി.രാമദാസ്, കെ .എം.ദിനേശൻ, ഏ.ടി.ബിജു എന്നിവർ പങ്കെടുത്തു.

