സബ് ജില്ലാ കലോത്സവം: തിരുവങ്ങൂര്‍ ചാമ്പ്യന്മാര്

കൊയിലാണ്ടി: സബ് ജില്ലാ കലോത്സവത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ 228 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തും 163 പോയിന്റുകളോടെ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തുമെത്തി. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂള്‍ 254 പോയിന്റുമായി ഒന്നാം സ്ഥാനവും 194 പോയിന്റോടെ ഗവ: ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യു.പി.വിഭാഗത്തില്‍ 76 പോയിന്റ് വീതം നേടി ഗേള്‍സ് എച്ച്.എസ്.എസും തിരുവങ്ങൂര്‍ എച്ച്.എസ്.എസും ഒന്നാം സ്ഥാനം പങ്കിട്ടു. 68 പോയിന്റുകളോടെ വേളൂര്‍ ജി.എം.യു.പി.സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍.പി. വിഭാഗത്തില്‍ 55 പോയിന്റ് നേടി ജി.എല്‍.പി.എസ്.കോതമംഗലം ഒന്നാം സ്ഥാനത്തെത്തി. 49 പോയിന്റുകളുമായി വേളൂര്‍ ജി.എം.യു.പി.എസ്. രണ്ടാം സ്ഥാനത്തെത്തി.

എല്‍.പി.വിഭാഗം അറബിക് കലോത്സവത്തില്‍ 35 പോയിന്റ് നേടി ജി.എല്‍.പി.എസ്. കൊല്ലം ഒന്നാം സ്ഥാനവും 34 പോയിന്റ് വീതം നേടി കാവുംവട്ടം എം.യു.പി.സ്കൂളും ചേമഞ്ചേരി യു.പി.സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. യു.പി. അറബിക് കലോത്സവത്തില്‍ ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാപ്പാട് 61 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 59 പോയിന്റ് വീതം നേടി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്., കാരയാട് യു.പി.എസ്. എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍ അറബിക് വിഭാഗത്തില്‍ 87 പോയിന്റ് നേടി ഐ.സി.എസ്. ബൈസ്കൂള്‍ കൊയിലാണ്ടി ഒന്നാം സ്ഥാനത്തെത്തി. 83 പോയിന്റോടെ ഇലാഹിയ എച്ച്.എസ്.എസ്. കാപ്പാട് രണ്ടാം സ്ഥാനത്തെത്തി.

സംസ്കൃതോത്സവം യു.പി.വിഭാഗത്തില്‍ 80 പോയിന്റുകളോടെ കാരയാട് യു.പി.എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. 75 പോയിന്റ് നേടി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി.സ്കൂള്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 90 പോയിന്റുകളോടെ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 68 പോയിന്റോടെ പൊയില്‍ക്കാവ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും നേടി.

ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളിലും ഐ.സി.എസ് ഹൈസ്കൂളിലുമായി നടന്നുവന്ന കലാമേളയുടെ സമാപനത്തില്‍ നഗരസഭ ചെയര്മാന് കെ.സത്യന് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിജു, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, കെ.ടി.റഹ് മത്ത്, സി.കെ.സലീന, എ.ഇ.ഒ. പി.പി.സുധ, എ.പി.പ്രബീത്, കെ.കെ.ചന്ദ്രമതി, വി.ജിംഷാദ്, എം.വി.വിജയന്, ടി.പി.ഇസ്മയില്‍, ഡോ.പി.കെ.ഷാജി, എം.രൂപേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കലോത്സവ പതാക അടുത്ത വര്‍ഷത്തെ വേദിയായ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ ബിജേഷ് ഉപ്പാലക്കല്‍ ഏറ്റുവാങ്ങി.
