സപ്ലൈകോ ക്രിസ്മസ് ജില്ലാ വിപണനമേളയുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് ജില്ലാ വിപണനമേളയുടെ ഉദ്ഘാടനം നാളെ മുല്ലയ്ക്കല് പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്മാന് തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആദ്യവില്‍പ്പന നിര്‍വഹിക്കും.
നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്, റാണി രാമകൃഷ്ണന്, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സജി ചെറിയാന്, ടി.ജെ. ആഞ്ചലോസ്, അഡ്വ. എം. ലിജു, കെ.എസ്. പ്രദീപ് കുമാര്‍, എന്‍. സന്തോഷ് കുമാര്‍, എ. യഹിയ, കെ. സോമന്, വി.സി. ഫ്രാന്‍സിസ്, തോമസ് ചുള്ളിക്കല്‍, റീജണല്‍ മാനേജര്‍ ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ഓണത്തോടനുബന്ധിച്ച് നടത്തിയ സമ്മാനമഴ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സ്വര്‍ണ നാണയം ചടങ്ങില്‍ വിതരണം ചെയ്യും. മേള ഡിസംബര്‍ 24 ന് സമാപിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴുവരെയാണ് മേള.

