സന്നിധാനത്ത് ഭക്തരെ അക്രമിച്ച പന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി

ശബരിമല: സന്നിധാനത്ത് ഭക്തരെ അക്രമിച്ച പന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി റാന്നി ഡിവിഷന്റെ ഊട്രിക്കല്‍ റെയ്ഞ്ചിലേയ്ക്ക് കൊണ്ടുപോയി. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡോ. അബ്ദുല്‍ ഫത്താര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡോ. ടി എസ് അരുണ്‍ എന്നിവരെത്തിയാണ് മയക്കുവെടി വെച്ചത്.
എ.എസ്.ഒ. എ.സി.പി. എം രമേഷ് കുമാര്‍, ജോയിന്റ് സ്പെഷ്യല്‍ ഓഫീസര്‍ സുജിത്ത് ദാസ്, സന്നിധാനം ഫോറസ്റ്റ് കണ്ട്രോളര് പി കെ സുധീര്‍, പമ്ബ റെയ്ഞ്ച് ഓഫീസര്‍ എ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ നീക്കം ചെയ്തത്.

