KOYILANDY DIARY.COM

The Perfect News Portal

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം: പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ ഉൗര്‍ജ്ജിത നീക്കവുമായി പോലീസ്. ഇരുപത്തി അഞ്ചിലേറെ ആളുകളെ ചോദ്യം ചെയ്തെങ്കിലും കുറ്റവാളികളെ പറ്റി സൂചന ലഭിച്ചില്ല. എന്നാല്‍ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പ്രതിയിലേക്ക് എത്താന്‍ ക‍ഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

കാറുകള്‍ക്ക് തീയിട്ടത് പെട്രോള്‍ ഉപയോഗിച്ചാണെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു.അതിനിടെ സന്ദീപാനന്ദ ഗിരിക്ക് ഗണ്‍മാന്‍ സുരക്ഷ ഏര്‍പ്പെടുത്തി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണ സംഭവങ്ങളോട് അനുബന്ധിച്ച്‌ ഇന്നലെയും, മിനിഞ്ഞാന്നുമായി 25ലേറെ ആളുകളില്‍ നിന്ന് പോലീസ് മൊ‍ഴി രേഖപെടുത്തിയെങ്കിലും അക്രമികളിലേക്ക് എത്താന്‍ ക‍ഴിയുന്ന യാതെന്നും ലഭിക്കാത്തതിന്‍റെ നിരാശ അന്വേഷണ സംഘത്തിനുണ്ട്.

കുണ്ടമണ്‍കടവിനും, സമീപപ്രദേശങ്ങളില്‍ നിന്നുമായി നാല്‍പതിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളിലേക്ക് എത്താന്‍ ക‍ഴിയുന്ന സൂചനകള്‍ ലഭിച്ചിട്ടില്ല. ഇന്നലെയൊടെ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. പെട്രോള്‍ ഒ‍ഴിച്ചാണ് തീയിട്ടതെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ കോള്‍വിശദാശങ്ങള്‍ ശേഖരിക്കനുളള നീക്കവും പോലീസ് ആരംഭിച്ചു.

Advertisements

കുണ്ടമണ്‍കടവിന് 10 കിലോ മീറ്റര്‍ ചുറ്റളവിലെ എല്ലാ മെബൈല്‍ ടവറുകളിലുടെയും രാത്രി 11 മണിക്ക് ശേഷവും,പുലര്‍ച്ചെ 7വരെയും കടന്ന് പോയ കോളുകള്‍ ആണ് സൈബര്‍സെല്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്. സ്വകാര്യ ടെലഫോണ്‍ ദാതാക്കള്‍ക്ക് അടക്കം പോലീസ് കത്ത് നല്‍കി.

ഇന്നലെ അവധി ദിവസമായതിനാല്‍ കോള്‍ വിശാദാശങ്ങള്‍ ശേഖരിക്കാന്‍ ക‍ഴിഞ്ഞിട്ടില്ല. വലിയ മനുഷ്യാധ്വാനം ഇതിനായി നീക്കിവെക്കാന്‍ തന്നെയാണ് പോലീസിന്‍റെ തീരുമാനം. കണ്‍ടോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദിന്‍രാജിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

ആശ്രമത്തില്‍ നിന്ന് അടുത്തിടെ പിണങ്ങിപോയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ക‍ഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിന് പിന്നില്‍ ഇയാളാല്ലെന്നാണ് പോലീസ് കരുതുന്നത്. ആശ്രമത്തെയും പ്രദേശത്തെയും പറ്റി കൃത്യമായ ധാരണയുളള ഒന്നിലേറെ പേര്‍ ചേര്‍ന്നോ അല്ലെങ്കില്‍ പ്രദേശവാസികളായ ആരുടെങ്കിലും പരോക്ഷ സഹായമോ ലഭിക്കാതെ ഈ കൃത്യം നിര്‍വഹിക്കാനാവില്ലെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

പു‍ഴയിലൂടെ തോണിലെത്തി കൃത്യം നിര്‍വഹിച്ച്‌ മടങ്ങാനുളള സാധ്യതയും പോലീസ് തളളുന്നില്ല. സാങ്കേതിക വൈദഗ്ധ്യം ഉളള പോലീസുകാരെ ഉള്‍പെടുത്തി അന്വേഷണ സംഘം വിപുലപെടുത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.

അതിനിടെ സ്വാമി സന്ദീപാനന്ദഗിരിക്ക് സായുധ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.ഇനി മുതല്‍ രണ്ട് ഗണ്‍മാന്‍ സദാസമയവും സ്വാമിക്ക് ഒപ്പം ഉണ്ടാവും. ആശ്രമത്തിന് സമീപത്തായി പോലീസ് പെട്രോളിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരന്തരം വധഭീഷണികള്‍ വരുന്ന പശ്ചാത്തലത്തില്‍ രഹസ്യനേഷണ വിഭാഗത്തിന്‍റെ സുപാര്‍ശ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Share news

Leave a Reply

Your email address will not be published. Required fields are marked *