KOYILANDY DIARY.COM

The Perfect News Portal

ഒളിമ്ബിക്‌സ്‌ : സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു

ബ്രസീല്‍> ലോകം മുഴുവന്‍ ഒളിമ്ബിക്സിനായി കണ്ണും തുറന്ന് കാത്തിരിക്കുമ്ബോള്‍ സന്ദര്‍ശകരേയും അത്ലറ്റുകളേയും ലക്ഷ്യമിട്ട് ബ്രസീലില്‍ 12,000 സുന്ദരികള്‍ ഒരുങ്ങി കഴിഞ്ഞു. ആഘോഷങ്ങളുടെ നഗരമായ റിയോയില്‍ ഒളിംപിക്സ് എത്തുമ്ബോള്‍ ഈ സുന്ദരികളും ആഘോഷത്തിലാണ്. വേശ്യവൃത്തി നിയമപരമായ് അംഗീകരിച്ചിട്ടുള്ള ബ്രസീലില്‍ വലിയൊരു വരുമാന മാര്‍ഗ്ഗവുമാണിത്.

ബ്രസീലിലെ വിലാ മിമോസ ജില്ലയെ ‘ലൈംഗികതയുടെ സൂപ്പര്‍മാര്‍ക്കറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തുടനീളം നിന്നായി അനേകം കായികതാരങ്ങളും വിനോദസഞ്ചാരികളും ഒളിമ്ബിക്സിനായി എത്തുമ്ബോള്‍ ഈ വിശേഷണം പരമാവധി മുതലാക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ സെക്സ് വര്‍ക്കേഴ്സ്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ബിസിനസ് കിട്ടാതെ ലോകകപ്പ് നിരാശപ്പെടുത്തിയപ്പോള്‍ ആ നഷ്ടം ഒളിമ്ബിക്സില്‍ നികത്താമെന്ന പ്രതീക്ഷയിലാണ് അവര്‍.  നാല് ലക്ഷത്തോളം സന്ദര്‍ശകര്‍ റിയോയിലെത്തുമെന്നാണ് നിഗമനം. 1000 രൂപ വരെ മണിക്കൂറിന് ഇവര്‍ വാങ്ങാറുണ്ട്. ക്ലബ്ബുകളും, ഹോട്ടലുകളും, കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മോട്ടലുകള്‍ കൂടുതലും ലൈംഗികതൊഴിലിനു വേണ്ടി നിര്‍മ്മിച്ചവയാണ്.

ഒളിമ്ബിക്സ് നടക്കുന്ന റിയോ ഡി ജനീറോയിലെ പുരാതനവും വലുതും ശക്തവുമായ വേശ്യാലയ മേഖലയാണ് വിലാ മിമോസ. ഏകദേശം 70 ബാറുകളിലും നൈറ്റ് കഌുകളിലുമായി 3,000 പേര്‍ ഇവിടെ ലൈംഗികത്തൊഴില്‍ ചെയ്യുന്നുണ്ട്. എന്നാല്‍ സാമ്ബത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രസീലിയന്‍ സമ്ബദ് വ്യവസ്ഥയിലും ഉണ്ടായ തിരിച്ചടി ഇവരുടെ വരുമാന മാര്‍ഗ്ഗത്തിലും സാരമായി പ്രതിഫലിച്ചു. എന്നാല്‍ ഒളിമ്ബിക്സില്‍ കാര്യമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയില്‍ ഇംഗഌഷില്‍ തയ്യാറാക്കിയിരിക്കുന്ന പ്രിന്റൗട്ട് ഇവര്‍ വ്യാപകമായി വിതരണം നടത്തിയിട്ടുണ്ട്.

Advertisements

നാലാഴ്ച നീളുന്ന ഒളിമ്ബിക്സില്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ഇടപാടിന് നിരക്ക വന്‍തോതില്‍ കുറച്ചിട്ടുണ്ട്. 30 മിനിറ്റിന് 40 റീയലാണ് നിരക്ക്. നേരത്തേ 75 റീയല്‍ ആയിരുന്ന നിരക്ക് 48 ശതമാനം കുറവ് വരുത്തി. ഒരു മണിക്കൂറത്തേക്ക് 60 റീയല്‍ വരും.

ഒളിമ്ബിക്സിനായി പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷത്തോളം പേരില്‍ മികച്ച ബിസിനസ് കണ്ടെത്തുന്നതിനായി നിരക്കില്‍ വന്‍ കുറവ് വരുത്തിയാണ് ബ്രസീലിലെ ലൈംഗികത്തൊഴിലാളികള്‍ കാത്തിരിക്കുന്നത്.

Share news