സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം: കോടിയേരി ബാലകൃഷ്ണന്

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. സമരത്തിന്റെ നേതൃത്വം ബിജെപിയും ആര്‍എസ്എസും ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീ സമത്വത്തിനെതിരായ അക്രമസംഭവങ്ങളാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ ആയുധ സംഭരണശാലകളാക്കുകയാണ്. കേരളത്തെ കലാപഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പിന്തിരിയണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്. സിപിഎമ്മുകാര്‍ ജാഗ്രത പാലിക്കണം. ബിജെപിയുടെ പ്രകോപനത്തില്‍പെടരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകരാന്‍ അമിത് ഷാ വരുന്നെന്ന റിപ്പോര്‍ട്ടിനെ കോടിയേരി പരിഹസിച്ചുതള്ളി. അമിത് ഷാ വരുമ്ബോള്‍ സിപിഎമ്മിന് ജനപിന്തുണ കൂടുകയേ ഉള്ളൂവെന്ന് കോടിയേരി പറഞ്ഞു. ഉത്തരേന്ത്യയില്‍ അമിത് ഷാ പോയിടത്തെള്ളാം ബിജെപി തോറ്റില്ലേ. ബിജെപി തകര്‍ന്നടിഞ്ഞില്ലേ. അമിത് ഷാ ഇവിടെ വന്നിട്ട് എന്ത് കുലുക്കാനാണ്. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.

