സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്‍ ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. ഇതിനായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനുള്ള കരട് ബില്ലിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. നിലവിലുള്ള കേരള വനിതാകമ്മീഷന് നിയമപ്രകാരം സാക്ഷിയെ വിളിച്ചു വരുത്താനും സാക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കാനും മാത്രമേ കമ്മീഷന് അധികാരമുള്ളൂ.

