സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്വദേശിക്ക് രണ്ടാംസ്ഥാനം

കൊയിലാണ്ടി. ഇന്ത്യൻ യോഗ ഫെഡറേഷനും കേരള യോഗ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി കൊല്ലം സ്വദേശി പണ്ടാരക്കണ്ടി രമ്യക്ക് രണ്ടാംസ്ഥാനം ലഭിച്ചു. എൽഡർ വുമൺ 30-40 വിഭാഗത്തിൽ മലപ്പുറം കോട്ടക്കൽ ആയുർവേദ (VPSV) കോളജിൽ നടന്ന മത്സരത്തിലാണ് രമ്യ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഡിസംബർ 28, 29, 30 തിയ്യതികളിലായി ചെന്നൈയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിൽ രമ്യക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ സുഷമ ഒ. എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോളജിൽ നടന്ന ചടങ്ങിൽ ഡോ. കെ. വി. ദിലീപ് ജേതാക്കൾക്ക് ഉപഹാരം നൽകി.

യോഗ അധ്യാപികയും, കൊയിലാണ്ടി ഡയറി ഓൺലൈൻ പത്രത്തിലെ ജീവനക്കാരിയുമായ രമ്യ
കോഴിക്കോട് സ്വദേശി രവീന്ദ്രന്റേയും ഗീതയുടേയും മകളാണ്. ഭർത്താവ്; രമേഷ് ബാബു. കൊല്ലം യു.പി സ്‌ക്കൂൾ വിദ്യാർഥികളായ ആദിത്യൻ, ആദർശ് എന്നിവർ മക്കളാണ്.

