സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; മരണം 16 ആയി

ഇടുക്കി: സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത പേമാരി. വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെ കാണാതായി.കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പ്പൊട്ടി.
ഇടുക്കിയില്‍ 10 പേരാണ് ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്.
ഇടുക്കി ദേവികുളം താലൂക്കില്‍ 7 ഉം ഇടുക്കി താലൂക്കില്‍ മൂന്നും പേരാണ് മരിച്ചത്. അടിമാലി പുതിയ കുന്നേല്‍ ഹസ്സന്‍കുട്ടിയുടെ ഭാര്യയും മകനും മരുമകളും പേരകുട്ടികളും ആണ് മരിച്ചത്. മുജീബ് (38) ഷെമീന (35)ദിയ (7) നിയാ (5) ഫാത്തിമ (65)എന്നിവരാണ് മരിച്ചത്, ഇതില്‍ തന്നെ 2 പേരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസ്സന്‍ കുട്ടിയും ബന്ധുവുമാണ് രക്ഷപെട്ടത്.

നേരത്തെ 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെരിയാര്‍വാലി കൂട്ടാക്കുന്നേല്‍ ആഗസ്റ്റി, ഭാര്യ ഏലിക്കുട്ടി, അടിമാലി ഫാത്തിമ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം രാജപുരത്ത് ഉരുള്‍പൊട്ടി വീട് തകര്‍ന്നു. വീട്ടിലെ 3 പേരെ കാണാതായി. കരി കുളത്ത് മീനാക്ഷി മക്കളായ രാജന്‍ ഉഷ എന്നിവരെയാണ് കാണാതായത് പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നു.

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം ആഢ്യന്‍പാറക്ക് മുകളില്‍ ചെട്ടിയാന്‍ പാറയില്‍ എരുമമുണ്ടയില്‍ ഉരുള്‍പൊട്ടി, ആറു പേര്‍ മരിച്ചു. അഞ്ചു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പറമ്ബാടന്‍ കുഞ്ഞി (56), മരുമക്കള്‍ ഗീത (29), മക്കളായ നവനീത് (8), നിവേദ് (3), കുഞ്ഞിയുടെ സഹോദരി പുത്രന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ 8.30 ഓടെ കണ്ടെത്തിയത്.
കുഞ്ഞിയുടെ മകന്‍ സുബ്രഹ്മണ്യനെ (30) കണ്ടെത്തിയിട്ടില്ല. നാട്ടുകാരും പോത്തുകല്‍ പൊലിസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. മഴ തിരച്ചിലിന് തടസമാകുന്നുണ്ട്. നിലമ്ബൂര്‍ ടൗണ്‍ വെള്ളം മൂടിയതിനാല്‍ ഫയര്‍ഫോഴ്സിന് സ്ഥലത്തേക്ക് എത്തിപ്പെടാനായിട്ടില്ല.
കോളനിയിലെ അഞ്ചു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഉരുള്‍പ്പൊട്ടിയത്. മഴ ശക്തമായതിനാല്‍ മറ്റു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയിരുന്നു. നിലമ്ബൂര്‍ ടൗണും പരിസരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്
കനത്ത മഴയില്‍ ഡാമിന്‍റെ സംഭരണ ശേഷി പിന്നിട്ടതോടെ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ 5 മണിയോടെയാണ് ഇടമലയാര്‍ ഡാം തുറന്നത്. പെരിയാറിന്‍റെ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ഇവിടെനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിടച്ചു. എന്നാല്‍ര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍ അറിയിച്ചു.
വയനാട് കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം വയനാട് ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണു.
കോഴിക്കോട് ജില്ലയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവും ഉണ്ടായി. താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി വിലേജില്‍ കണ്ണപ്പന്‍ കണ്ട് ഉരുള്‍പൊടി. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
തിരുവനന്തപുരം തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് നെയ്യാര്‍ ഡാം അണക്കെട്ട് ഷട്ടറുകള്‍2 അടി ഉയര്‍ത്തി.
