സംസ്ഥാനത്ത് ദുർദിനങ്ങളുടെ പെരുമഴയെന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ. എം. അഭിജിത്

കൊയിലാണ്ടി: നല്ല ദിനങ്ങൾ വരുമെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞവർ ദുർദിനങ്ങളുടെ പെരുമഴ തീർക്കുകയാണന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ. എം. അഭിജിത് പറഞ്ഞു. BJP നേതാക്കളുടെ അഴിമതി കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നും CPI(M) – BJP കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും അക്രമവും മുഖമുദ്രയാക്കിയ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് സ്വൈര്യ ജീവിതം നിഷേധിക്കുകയാണ്.
രാഹുൽ ഗാന്ധിക്കു നേരെ ഗുജറാത്തിൽ നടന്നത് ആസൂത്രിതമായ അക്രമാണന്നും ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി.സുരേന്ദ്രൻ, സി. വി. ബാലകൃഷ്ണൻ, എം. കെ. മുഹമ്മദ്, രാജേഷ് കീഴരിയൂർ, കെ. പി. വിനോദ്കുമാർ, മനോജ് പയറ്റുവളപ്പിൽ, നടേരി ഭാസ്ക്കരൻ, അഡ്വ.എം.സതീഷ് കുമാർ, പി. കെ. ശങ്കരൻ, പി.രത്ന വല്ലി, രജീഷ് വെങ്ങളത്തു കണ്ടി എന്നിവർ സംസാരിച്ചു.
