സംസ്ഥാഥാന സര്‍ക്കാരിന്റെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള അവാര്‍ഡ് ടി.കെ വിനോദന്

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള കോഴിക്കോട് ജില്ല തല അവാര്‍ഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറില്‍ ഇന്നലെ നടന്ന കേരള ക്ഷീരവികസ വകുപ്പിന്റെ സംസ്ഥാന ഫോഡര്‍ ദിനാചരണത്തിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ചങ്ങരോത്ത് ചിറക്കൊല്ലി ക്ഷീര സഹകരണ സംഘം പ്രസിഡന്‍റായ വിനോദന്‍ കൃഷി വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും മികച്ച കര്‍ഷകനുള്ള നിരവധി അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.

പലേരി കന്നാട്ടിയിലെ പാറയുള്ള പറമ്പില്‍ ബാലക്കുറുപ്പ് ലക്ഷ്മി അമ്മ ദമ്പതികളുടെ മകനായ വിനോദന്‍ മുഴുവന്‍ സമയ കര്‍ഷകനായ യുവാവാണ്. ഭാര്യ: സിന്ധു. മക്കള്‍ ; അതുല്‍, അജ്ഞന.
Advertisements

