സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവും

തൃക്കാക്കര: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവും തൃക്കാക്കര നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി എസ് രാധാമണി നേതൃത്വംനല്കി. വ്യാഴാഴ്ച എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജങ്ഷനില്‍ കാക്കനാട്ടേക്ക് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനമാണ് മുന്‍നിരയില്‍ തന്നെനിന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് നയിച്ചത്.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയില്‍ യുഡിഎഫ് കൗണ്‍സിലറായിരുന്ന അവരെ അന്ന് എംഎല്‍എയായിരുന്ന യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് പ്രത്യേക താല്‍പ്പര്യമെടുത്താണ് സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഐ വിഭാഗം രംഗത്തുവന്നിരുന്നു. സംഘപരിവാര്‍ നടത്തിയ ജാഥയില്‍ ഇവര്‍ പങ്കെടുത്തത് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

