ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം: വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാലിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. പത്താനാപുരം ബൂത്ത് പ്രസിഡന്റ് ഷാജിയാണ് അറസ്റ്റിലായത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുന്നിക്കോട് പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ ഔദ്യോഗിക വാഹനത്തില്‍ പത്തനാപുരത്തേക്ക് പോകുകയായിരുന്ന ഷാഹിദാ കമാലിനെ വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയായിരുന്നു.

തലവൂര്‍ നടുത്തേരിയിലുള്ള കോണ്‍ഗ്രസ് ഭവനു മുന്നില്‍വെച്ച് വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ പിറകിലത്തെ സീറ്റിലിരുന്ന ഷാഹിദയുടെ മുടിയില്‍ കുത്തിപ്പിടിച്ച് തലയില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിപ്പെട്ടിരുന്നു.
Advertisements

