ശബരിമല പ്രചാരണ ആയുധമാക്കരുതെന്ന നിര്‍ദേശത്തിനെതിരെ പരാതി നല്കുമെന്നു കുമ്മനം

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് പറയാന്‍ ആര്‍ക്കും ആകില്ലെന്നും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമര്‍ശം ശരിയല്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
ശബരിമല വിഷയം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമല്ല. ആചാര സംരക്ഷണത്തിന്റെ കാര്യമാണെന്നും കുമ്മനം വ്യക്തമാക്കി. മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച ശേഷം തലസ്ഥാനത്തെത്തിയ കുമ്മനം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

