ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെയുള്ള വിവരം മാത്രം: ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങള്‍ വഴിയുള്ള സ്ഥിരീകരണം മാത്രമേയുള്ളൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. താന്‍ ദേവസ്വംബോര്‍ഡിനോടോ പൊലീസിനോടോ സ്ഥിരീകരണം ചോദിച്ചിട്ടില്ല, അതിന്റെ ആവശ്യമില്ല. ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നടത്താമെന്നും കടകംപള്ളി വ്യക്തമാക്കി.
ദര്‍ശനത്തിനായി ആര് വന്നാലും പ്രായം നോക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ദര്‍ശനം നടത്തണമെന്ന് അപേക്ഷ നല്കി ആരും സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. പൊലീസിന് അപേക്ഷ കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

