ശ്രീലങ്കന്‍ ഓണററി കൗണ്‍സിലര്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു

കൊച്ചി: ശ്രീലങ്കന്‍ ഓണററി കൗണ്‍സിലര്‍ ജോമോന്‍ ജോസഫ് എടത്തല(43) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി അസംപ്ഷന്‍ മൊണാസ്ട്രി പള്ളി സെമിത്തേരിയില്‍.
അഫ്ഗാനിസ്ഥാനിലൂടെ നടത്തിയ യാത്ര സംബന്ധിച്ച് അദ്ദേഹം രചിച്ച ‘അഫ്ഗാനിസ്ഥാന്‍ ഒരു അപകടകരമായ യാത്ര’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

