ശ്രീധര്‍ ചില്ലാല്‍ തന്റെ നഖം മുറിക്കുന്നു; 66 വര്‍ഷങ്ങള്‍ക്കുശേഷം

പുണെ: ശ്രീധര്‍ ചില്ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ തീരുമാനം എടുത്തു. ഒന്ന് നഖം മുറിക്കണം. നഖം മുറിക്കുന്നതില്‍ എന്താണ് പ്രത്യേകത എന്നാണോ. ശ്രീധര്‍ ഇതിനു മുന്‍പ് നഖം മുറിച്ചത് 1952 ല്‍ ആണ്. 66 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖം ശ്രീധറിന്റേതാണ്. അതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയും . അവസാനം തന്റെ 82 ആം വയസ്സിലാണ് അദ്ദാഹം നഖം വെട്ടാന്‍ തീരുമാനിച്ചത്.
ശ്രീധര്‍ ചില്ലാലിന്റെ നഖങ്ങളുടെ ആകെ നീളം 909.6 സെന്റ്‌റീമീറ്ററാണ്. തള്ളവിരലിലെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ നീളം 197.8 സെന്റീമീറ്ററും. ലോകത്തില്‍ ഇന്നേ വരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും നീളം കൂടിയ നഖം സൂക്ഷിച്ചതിന് 2016 ലാണ് ഇദ്ദേഹത്തിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിക്കുന്നത്. അന്നത് ദേശീയ തലത്തില്‍ വാര്‍ത്തയാവുകയും ചെയ്തു.

ചില്ലാലിന്റെ ഈ വിശ്വ വിഖ്യാതമായ നഖം വെട്ടിയതിന് ശേഷം അമേരിക്കയിലെ പ്രശസ്തമായ ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്’ എന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘നഖം വെട്ടല്‍ ചടങ്ങ്’ ബുധനാഴ്ച്ച നടക്കുമെന്നാണ് വാര്‍ത്തകള്‍.

