ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം ഗുരുജയന്ത്രി ആഘോഷം തുടങ്ങി

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164ാം ജയന്തി ആഘോഷം ആരംഭിച്ചു. ഇന്നലെ രാവിലെ 9.30 ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ചതയാഘോഷ ജ്യോതി തെളിയിച്ചതോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
”ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും” ചിത്രപ്രദര്‍ശനം, ശ്രീകണ്‌ഠേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഭജന, ക്ഷേത്രയോഗം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്തന്മാരും പ്രവര്‍ത്തകരും ചേര്‍ന്ന് ക്ഷേത്ര പരിസര ശുചീകരണം, വൈകീട്ട് 5.30 ന് ശ്രീപാര്‍ത്ഥസാരഥി മണ്ഡപത്തില്‍ വെച്ച് വനിതാ സമ്മേളനം എന്നിവ നടത്തി.

ഇന്ന് പുലര്‍ച്ചെ 4.30 ന് മഹാഗണപതി ഹവനം, 7.15 ന് ഗുരുപൂജ, 8.00 മണിക്ക് മേല്‍ശാന്തി കെ.വി. ഷിബു ശാന്തിയുടെ നേതൃത്വത്തില്‍ ഗുരുവിഹാരത്തില്‍ സമൂഹ പ്രാര്‍ത്ഥന, 11 മണിക്ക് ഗുരുവന്ദനം, 11.30 ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചതയദിന സമ്മേളനം, 12 മണിക്ക് മദ്ധ്യാഹ്ന പൂജ, എന്നിവ ഉണ്ടായിരിക്കും.

സാഹിത്യകാരന്‍ യു.കെ.കുമാരന്‍ മുഖ്യാതിഥിയാകും. ക്ഷേത്രയോഗം മുന്‍ ജനറല്‍ സെക്രട്ടറി കുന്നത്ത് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം കുടുംബത്തിന്റെ വക 164 വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രദാനം നടത്തും. ഉച്ചയ്ക്ക് ഒന്നിന് സമൂഹ സദ്യ ഉണ്ടായിരിക്കും. വൈകീട്ട് 7.30ന് വിശേഷാല്‍ ഗുരുപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

