ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കം

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഉത്സവം 24 വരെ നീണ്ടു നില്ക്കും. എട്ട് ദിവസം സവിശേഷ പൂജാവിധികളോടെയും വിവിധ കലാപരിപാടികളോടെയുമാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. 17ന് രാത്രി 7.30ന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടേയും കെ.വി. ഷിബു ശാന്തിയുടേയം മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റേം.
കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര ഭജനസമിതിയുടെ ഓംകാരവും, ഭജനയും, കരിമരുന്ന് പ്രയോഗവും നടക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന് പി. ജയചന്ദ്രന് നയിക്കുന്ന മെഗാ ഗാനമേളയോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമാകും. ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. വൈകുന്നേരങ്ങളില്‍ ഭജനയും, വിവിധ ആഘോഷ കമ്മിറ്റികളുടെ ആഘോഷവരവും, പ്രശസ്ത കലാസംഘങ്ങളുടെ കലാപരിപാടികള്‍, ഭക്തരുടെ വകയായി ആനയൂട്ട് തുടങ്ങിയവയും ശിവരാത്രി ദിനത്തില്‍ രാവിലെ 11ന് നിലവിളക്ക് സമര്‍പ്പണവും നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.വി. ചന്ദ്രന്, പി. സുന്ദര്‍ദാസ്, അനിരുദ്ധന് എഴുത്തുപള്ളി, സുരേഷ് ബാബു എടക്കോത്ത്, അരുണ്‍.കെ.വി, എം.പി. രമേഷ്, എം.ശ്രീകുമാര്‍, കെ.വി.അനേഖ് എന്നിവര്‍ പങ്കെടുത്തു.

