KOYILANDY DIARY.COM

The Perfect News Portal

ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി കാജല്‍ അഗര്‍വാള്‍

ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി കാജല്‍ അഗര്‍വാള്‍. നേരത്തെ നയന്‍താരയെ ചിത്രത്തിലേക്ക് പരിഗണിച്ചതായി കേട്ടിരുന്നു.അവസാനം കേട്ടത് തമന്ന ചിത്രത്തില്‍ നായികയാകുമെന്നാണ്. എന്നാല്‍ തമന്നയും ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ കാജലിനെയാണ് ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതായും കാജല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതായാണ് കേള്‍ക്കുന്നത്. വിജയ്, ആര്യ, സൂര്യ,ജീവ,ധനുഷ് തുടങ്ങിയവര്‍ക്കൊപ്പം നായിക വേഷം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കാജല്‍ അജിത്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ തിരയുന്ന തിരക്കിലാണിപ്പോള്‍ സംവിധായകന്‍ ശിവ.

ഈ ആഴ്ച അവസാനം ചിത്രത്തിന്റെ പൂജ നടക്കും. തല അജിത്തിന്റെ 57ാം ചിത്രം നിര്‍മ്മിക്കുന്നത് സത്യ ജ്യോതി ഫിലിംസാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. വെട്രിയാണ് ഛായാഗ്രാഹണം.

Advertisements
Share news