KOYILANDY DIARY.COM

The Perfect News Portal

ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയതാവാമെന്ന് പ്രസിഡണ്ട് പ്രകാശാനന്ദ

കോഴിക്കോട്: ശാശ്വതീകാനന്ദ സ്വാമിയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയതാവാമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് പ്രകാശാനന്ദ. മൃതദേഹം കല്‍ക്കെട്ടിന്റെ ഇടയില്‍ കണ്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. സര്‍ക്കാറിന്റെ തുടരന്വേഷണത്തിന് അറിയാവുന്ന വിവരങ്ങളെല്ലാം കൈമാറുമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശാശ്വതീകാനന്ദ സ്വാമിയുടെ നെറ്റിയില്‍ ഇടിക്കട്ടകൊണ്ട് ഇടിച്ചതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നു. അതിനാല്‍ തലക്ക് ഇടിച്ച്‌ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയതാവാമെന്ന് പ്രകാശാനന്ദ പറഞ്ഞു. മൃതദേഹം കല്‍ക്കെട്ടിനിടയില്‍ കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവ സമയം ആറ്റിന്റെ മറുകരയിലേക്ക് ഒരാള്‍ നീന്തിപോയത് കണ്ടിട്ടുണ്ടെന്നും ഇതാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ തുടരന്വേഷണത്തിന് അറിയാവുന്ന എല്ലാ വിവരങ്ങളും കൈമാറുമെന്നും പ്രകാശാനന്ദ പറഞ്ഞു.

Share news