ശാന്താദേവി പുരസ്കാരം ശശികുമാര്‍ പട്ടാന്നൂരിന് സമ്മാനിച്ചു

കോഴിക്കോട്: 24 ഫ്രയിം ഫിലിം സൊസൈറ്റി നാലാം ശാന്താദേവി പുരസ്കാര സമര്‍പ്പണവും, പത്മശ്രീ പുരസ്കാര ജേതാവ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിക്കലും നടത്തി. മലയാളസിനിമ, മാധ്യമങ്ങള്‍, നാടകം, ഹോം സിനിമ, ഷോര്‍ട്ട് ഫിലിം രംഗങ്ങളിലെ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. ഏറെക്കാലം സിനിമാ നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന ശാന്തദേവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാരത്നം പുരസ്കാരം ശശികുമാര്‍ പട്ടാന്നൂരിന് സമ്മാനിച്ചു. കെ.എസ്. കോയ (അഭിനയരത്നം), വിജയലക്ഷ്മി ബാലന് (അഭിനേത്രി) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 60-ഓളം കലാകാരന്മാരെ പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. എം.എ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന് നാദിര്‍ഷാ ഗുരു ചേമഞ്ചേരിയെ പൊന്നാടയണിയിച്ചു. ബിനു വണ്ടൂര്‍, അലി അക്ബര്‍, ജയചന്ദ്രന്, എം.എ. സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
