ശബരീനാഥനും ദിവ്യ എസ് അയ്യരും വിവാഹിതരായി

തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ശബരി ദിവ്യയ്ക്ക് താലി ചാര്‍ത്തി.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി സതീശന്, കെസി ജോസഫ്, ആന്റോ ആന്റണി, എസ് രാജേന്ദ്രന്, ടി.പി ശ്രീനിവാസന്, ബിജുപ്രഭാകരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്വെന്ഷന് സെന്ററില്‍ വെച്ച് വിവാഹ സല്‍ക്കാരം നടക്കും.

