KOYILANDY DIARY.COM

The Perfect News Portal

ശബരിമല: സ്ട്രോംഗ് റൂം പരിശോധന പൂര്‍ത്തിയായി

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടോ എന്നറിയാനായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. സ്ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. പരിശോധനാ റിപ്പോര്‍ട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. എന്നാല്‍, ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോര്‍ഡ് വിശദീകരണം.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന സംശത്തെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്ട്രോങ്ങ് റൂമിലുള്ളത്. ഇതില്‍ 5720 എണ്ണം അക്കൗണ്ട് ന്റ് പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടുണ്ട്. ശേഷിക്കുന്നവയില്‍ 800 ഒഴികെ വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിന് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെ രേഖകളിലാണ് അവ്യക്തത ഉള്ളത്.

സ്വര്‍ണ്ണത്തിന്റെ അളവില്‍ കുറവില്ലെന്നും ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു. ദേവസ്വം മുന്‍ ജീവനക്കാരന്‍ വിരമിച്ചിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ജീവനക്കാരന്‍ ഉരുപ്പടികളുടെ കണക്ക് നല്‍കിയില്ലെന്ന് ദേവസ്വം അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ കൂടെ ഉറപ്പ് വരുത്താന്‍ മഹസ്സര്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *