ശബരിമല സന്നിധാനത്ത് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തി

ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ബിന്ദുവും കനകദുര്‍ഗയും. പുലര്‍ച്ചെ തങ്ങള്‍ ദര്‍ശനം നടത്തിയെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ പമ്ബയില്‍നിന്ന് പുറപ്പെട്ട് 3.30ന് സന്നിധാനത്തെത്തി.
കറുപ്പു വസ്ത്രമണിഞ്ഞാണ് ഇരുവരും ദര്‍ശനം നടത്തിയത്. യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു. ഇവര്‍ ഡിസംബര്‍ 24ന് ദര്‍ശനം നടത്താനായി എത്തിയിരുന്നുവെങ്കിലും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു അമ്മിണി (41). തലശേരി സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസര്‍ ആണ്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ(40). പൊലീസ് സംരക്ഷണത്തിലാണ് ദള്‍ശനം നടത്തിയതെന്ന് ഇരുവരും പറഞ്ഞു. പമ്പയിലെത്തി പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു. പമ്പയില്‍നിന്ന് സന്നിധാനം വരെയുള്ള യാത്രയില്‍ ഏതാനും ഭക്തര്‍ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമുണ്ടായില്ല.

