ശബരിമല സന്നിധാനത്തിലെ വൈദ്യുതി വിതരണം പുന:സ്‌ഥാപിച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് പമ്ബയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നത്, ഇന്നലെ 7.9.18 ന് രാത്രി 10.30 ന് പുനസ്ഥാപിച്ചു. പമ്ബാനദിക്ക് കുറുകെ പുതുതായി ലൈന്‍ വലിച്ചാണ് സന്നിധാനത്താല്‍ വൈദ്യുതി എത്തിച്ചത്.
ഇതോടെ സന്നിധാനത്തെ 38 ട്രാന്‍സ്ഫോര്‍മറുകളും ചാര്‍ജ് ചെയ്തു. സന്നിധാനം, തീര്‍ത്ഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും പുനസ്ഥാപിച്ചിട്ടുണ്ട്. പമ്ബയില്‍ മണപ്പുറം ഭാഗത്തു വഴിവിളക്കുകള്‍ പുനഃസ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നു.

രണ്ടു 11 കെ.വി ലൈനുകള്‍ കൂടി വലിച്ച് പമ്ബാ നദിക്കു അക്കരെ എത്തിക്കാനുള്ള ജോലികളും പുരോഗമിക്കുന്നു.ഏകദേശം ഒരു കോടി രൂപയിലധികം കെ.എസ്.ഇ.ബിയുടെ ഫണ്ടില്‍ നിന്ന് ചിലവഴിച്ചാണ് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ സന്നിധാനത്തിലെ വൈദ്യുതി വിതരണം പൂര്‍ണമായും പുനസ്ഥാപിച്ചത്.

തൃവേണി, ഹില്‍ടോപ്പ്, കെ എസ് ആര്‍ ടി സി എന്നിവിടങ്ങളിലേക്കും വാട്ടര്‍ അതോറിറ്റിയുടെ ഇന്‍ടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്. ശബരിമലയിലേയും സന്നിധാനത്തെയും വൈദ്യുതി വിതരണം പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നു.

