ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജര്‍ ആകില്ല
ദില്ലി: ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന് ആര്യാമ സുന്ദരം ഹാജര്‍ ആകില്ല. ഹാജര്‍ ആകാനുള്ള ബുദ്ധിമുട്ട് സുന്ദരം ബോര്‍ഡിനെ അറിയിച്ചു. സുന്ദരം നേരത്തെ എന്‍എസ്എസ്സിന് വേണ്ടി കേസില്‍ ഹാജര്‍ ആയിട്ടുണ്ട്.
അതേസമയം സ്ത്രീ പ്രവേശന വിധിക്ക് എതിരെ നല്കിയ റിട്ട് ഹര്‍ജികളില്‍ ഒന്നില്‍ ഹര്ജികര്ക്ക് വേണ്ടി ആര്യമ സുന്ദരം ഹാജര്‍ ആയേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ഉള്ള ചര്‍ച്ച ആരംഭിച്ചു.

