ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം: ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേല്‍ശാന്തി നിയമനത്തിന് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി. നിയമനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ ബാസ്‌കരനെ നിരീക്ഷകനായും നിയമിച്ചു. ഒക്ടോബര്‍ 12നും 13നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് ഇന്റര്‍വ്യൂ നടക്കുക.
ശബരിമല മേല്‍ശാന്തിയ്ക്കായി ആകെ ലഭിച്ച 101 അപേക്ഷകരില്‍ 79 പേരാണ് ഇന്റര്‍വ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതില്‍ 57 പേര്‍ ഇന്റര്‍വ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്.

