ശബരിമല പാതയുടെ പ്രവൃത്തി: മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

പത്തനംതിട്ട: ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പത്തനംതിട്ട കളക്ടറേറ്റിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ജില്ലയിലെ എല്ലാ പൊതുമരാമത്ത് റോഡുകളുടെയും പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാനാവശ്യമായ ഇടപെടാൽ നടത്താൻ തീരുമാനമായി. പ്രവൃത്തിയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് യോഗം ചേർന്നത്. തടസ്സം കൂടാതെ പ്രവൃത്തി പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽവെച്ച് തന്നെ നൽകിയതായി യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരെകണ്ട മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോർജ്ജും വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധിയും അടൂര്‍ നഗരസഭാ ചെയര്‍മാനുമായ ഡി. സജി, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗ്,


പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന് എംഡി എസ്. സുഹാസ്, എഡിഎം അലക്സ് പി. തോമസ്, പിഡബ്ല്യുഡി റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്, എന്‍എച്ച് ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍, കെഎസ്ടിപി ആന്‍ഡ് കെആര്‍എഫ്ബി ചീഫ് എന്‍ജിനിയര്‍ ഡാര്ലിന് കര്‍മലീത്ത ഡിക്രൂസ്, ബ്രിഡ്ജസ് ആന്‍ഡ് റോഡ് മെയിന്റനന്‍സ് ചീഫ് എന്‍ജിനിയര്‍ എസ്. മനോമോഹന്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


