ശബരിമല അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ ജ്യോതി സംഘടിപ്പിച്ചു
കൊയിലാണ്ടി: ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരെ ശബരിമല അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ ആയിരങ്ങൾ പങ്കെടുത്തു. കൊയിലാണ്ടിയിൽ പുതിയ സ്റ്റാന്റ് പരിസരത്ത് നടന്ന ഉൽഘാടന പരിപാടിയിൽ വായൂർ തീർത്ഥപാദാശ്രമ മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദർ ഉൽഘാടനം ചെയ്തു. ശബരിമല കർമ്മസമിതി ദേശീയ സെക്രട്ടറി ഈറോഡ് രാജൻ മുഖ്യപ്രഭാഷണം നടത്തി.
കൃത്യം ആറ് മണിക്ക് ദീപം തെളിയിച്ചു തുടർന്ന് താലത്തിലെ തിരിയിലേക്ക് ജ്യോതി പകർന്നു. കൃത്യം 6.30ന് സമാപിച്ചു. വി.എൻ.ഗോപിനാഥ്, കെ.വി.അച്ചുതൻ, അഖിൽ പന്തലായനി, വി.കെ.ഷാജി, സി.വി.അനീഷ്, മധു, തുടങ്ങിയവർ നേതൃത്വം നൽകി.

