ശബരിമലയില്‍ വിന്യസിച്ച എല്ലാ പൊലീസുകാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

പത്തനംതിട്ട: ശബരിമലയില്‍ വിന്യസിച്ച എല്ലാ പൊലീസുകാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ തൊപ്പിയും ബെല്‍റ്റും ധരിച്ച് ഇന്‍സേര്‍ട്ട് ചെയ്ത് നില്‍ക്കണം. കൂടാതെ ഉന്നത ഉദ്യോഗസ്ഥരെ കാണുമ്ബോള്‍ സല്യൂട്ട് ചെയ്യണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സോപാനത്തും പതിനെട്ടാം പടിയിലും മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.
എല്ലാ പൊലീസുകാരോടും ഷീല്‍ഡും ലാത്തിയും കരുതാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നിര്‍ബന്ധമായിരുന്നില്ല. കൂടാതെ ഡ്രസ് കോഡിലും ഇളവ് ഉണ്ടായിരുന്നു.

ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും.

ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരും എസ്‌ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്. 12,562 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

