ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ചു

ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ചു. ശുദ്ധിക്രീയ നടത്താന്‍ വേണ്ടിയാണ് നട അടച്ചത്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുകയാണ്. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നട അടച്ചത്.
അതേസമയം, തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമായേക്കും. സുപ്രീംകോടതി വിധിപ്രകാരമാണ് യുവതികള്‍ ശബരിമലയില്‍ എത്തിയത്.

