ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കും: ഇ. പി. ജയരാജന്

കണ്ണൂര്‍: ശബരിമലയില്‍ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം ഒരുക്കുമെന്ന് മന്ത്രി ഇ പി ജയരാജന്. ശബരിമല വിഷയത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് സംഘപരിവാറും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഈ സമീപനം കോണ്‍ഗ്രസ്സിനെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോടു സമസാരിക്കുയായിരുന്നു ഇ പി.
ശബരിമല വിഷയത്തില്‍ സംഘപരിവാറും കോണ്‍ഗ്രസും ബോധപൂര്‍വം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. നിലവാരം കുറഞ്ഞ പ്രചാരണമാണ് ഇവര്‍ നടത്തുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി സതീദേവിയുടെ കൈയ്യും കാലും കൊത്തുമെന്ന് ഭീഷണിപ്പെടുത്തി. പി കെ ശ്രീമതി എം പി ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണവും അസഭ്യ വര്‍ഷവും നടത്തി. സിനിമാക്കാരനായ കൊല്ലം തുളസി ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി പിളരുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് ശബരിമലയില്‍ പോകാന്‍ മാലയിട്ട കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്തിന് നേരെ നടക്കുന്ന ആക്രോശങ്ങള്‍.

ആര്‍എസ്എസ് തനിനിറം ജനങ്ങള്‍ തിരിച്ചറിയും. വിശ്വാസികളുടെ പ്രാര്‍ഥനാ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുക, വിശ്വാസികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ അങ്ങേയറ്റം മോശമായ നടപടികളാണ് ആര് എസ് എസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കോണ്‍ഗ്രസ്സിന്റെ കൊടി ഉപേക്ഷിച്ച് ബിജെപിക്കു പിന്നില്‍ അണി നിരക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ആഹ്വാനം. ഇത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയിലേക്ക് നയിക്കും. കോണ്‍ഗ്രസ്സിന്റെ പരമ്ബര്യമല്ല ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ പിന്തുടരുന്നത്. ശബരിമല വിധിയെ ആദ്യം കോണ്‍ഗ്രസ് ഹൈക്കമാണ്ടും ഉമ്മന്‍ ചാണ്ടി, ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും അനുകൂലിച്ചതാണ്. എന്നാല്‍ പിന്നീട് കേരളത്തിലെ നേതാക്കള്‍ നിലപാട് മാറ്റി. ഈ കള്ളക്കളിയെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി.

വിശ്വസികളുമായി ഏറ്റുമുട്ടല്‍ എന്നത് സര്‍ക്കാര്‍ നിലപാടല്ല. വിശ്വാസവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നയം.നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് കോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ആ ചുമതലയാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്.
വിശ്വാസികളും ജനങ്ങളും ഇപ്പോള്‍ വസ്തുത തിരിച്ചറിഞ്ഞുതുടങ്ങി. ആദ്യ ഘട്ടത്തില്‍ സമരത്തിനുണ്ടായ പലരും പിന്മാറി. വൈകാതെ ബാക്കിയുള്ളവരും പിന്മാറും. സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് ഇറക്കുന്നത്. ഇത്തരക്കാരുടെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യവും ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി.
ശബരിമലയില്‍ എത്തുന്ന എല്ലാവര്ക്കും സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തും. വിശ്വാസികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും.കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല. കേരളത്തിന്റെ സംസ്കാരത്തിനും പാരമ്ബര്യത്തിനും അനുസരിച്ച് ജനങ്ങള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു.
