ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും

ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനം. 13ന് പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്ബോള്‍ ബോര്‍ഡിന്റെ നിലപാടും കോടതിലെ അറിയിക്കും.
വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരമാകും ഹാജരാകുക. ഇൗ മാസം 13ന് ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട പുന:പരിശോധനാ – റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്ബോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് കോടതിയെ അറിയിക്കാനാണ് തീരുമാനം.

തുലാമാസ പൂജകള്‍ക്കും, ചിത്തിര ആട്ടവിശേഷത്തിനുമായി ശബരിമല നട തുറന്നപ്പോള്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍, മറ്റ് പ്രതിഷേധങ്ങള്‍ എന്നിവയും കോടതിയെ അറിയിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി. ആര്യാമ സുന്ദരമാകും ഹാജരാകുക. കേസില്‍ ദേവസ്വം ബോര്‍ഡ് കക്ഷിയല്ല. ഇൗ സാഹചര്യത്തില്‍ കോടതിയില്‍ ദേവസ്വം ബോര്‍ഡിന് അഭിപ്രായം പറയേണ്ട സാഹചര്യം വരികയാണെങ്കില്‍ പറയുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ വ്യക്തമാക്കി.

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്ത് തീരുമാനമെടുത്താലും അത് നടപ്പിലാക്കാനുള്ള ബാധ്യത ഭരണഘടനാ സ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ടെന്നും യോഗം അറിച്ചു. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന് ആര്യാമ സുന്ദരവുമായി ദേവസ്വം കമ്മീഷണര്‍ ചര്‍ച്ച നടത്തും. എം. രാജഗോപാലന്‍ നായരുടെ വിദഗ്ദ്ധാഭിപ്രായവും ബോര്‍ഡ് തേടും.
