ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച രാത്രി വരെയാണ് കലക്ടര്‍ പി ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തീര്‍ഥാടകരെയും മാധ്യമപ്രവര്‍ത്തകരെയും അഞ്ചിന് രാവിലെ എട്ടോടുകൂടി മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്ബയിലേക്കും സന്നിധാനത്തേക്കും കടത്തിവിടൂ. സുരക്ഷാ പരിശോധനക്കുശേഷം മാത്രമായിരിക്കുമിത്. തീര്‍ഥാടകരല്ലാതെ ആരെയും പമ്ബയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്നും ജില്ലാ പൊലീസ് മേധാവി ടി നാരായണന് അറിയിച്ചു.

