ശനിയാഴ്ച പാലക്കാട് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം

പാലക്കാട്: കഞ്ചിക്കോട്ടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച പാലക്കാട് ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡിസംബര്‍ 28നാണ് കഞ്ചിക്കോട് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. അക്രമികള്‍ കത്തിച്ച ബൈക്കില്‍ നിന്നുള്ള തീ സമീപത്തെ പാചകവാതക സിലിണ്ടറിലേക്ക് പടര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന് പരിക്കേറ്റത്. രാധാകൃഷ്ണന്റെ സഹോദരനടക്കം നാലുപേര്‍ക്കും പൊട്ടിത്തെറിയില്‍ മാരകമായി പരിക്കേറ്റിരുന്നു.

ചികിത്സയിലായിരുന്ന രാധാകൃഷ്ണന് വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. കഞ്ചിക്കോട് മേഖലയിലുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറുമുണ്ടായിരുന്നു.

