ശക്തമായ കാറ്റിലും മഴയിലും കര്‍ത്തവ്യം മറക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരന്‍

ഗുവാഹത്തി: ഇത് താന്‍ടാ പൊലീസ് എന്ന് പറഞ്ഞുപോകും അസമിലെ ഈ പൊലീസുകാരനെ കണ്ടാല്‍. കാറ്റും മഴയും വകവയ്ക്കാതെ ചെയ്യുന്ന ജോലിയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്ക് ഇദ്ദേഹത്തിന് നൂറില്‍ നൂറ് മാര്‍ക്ക്. ശക്തമായ കാറ്റിലും മഴയിലും കര്‍ത്തവ്യം മറക്കാതെ ജോലി ചെയ്യുന്ന പൊലീസുകാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹീറോയാണ്.
മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്ന് കനത്ത മഴയിലും ട്രാഫിക് നിയന്ത്രിച്ച മിതുന്‍ ദാസ് എന്ന ട്രാഫിക് കോണ്‍സ്റ്റബിളിനെ പ്രശംസിച്ച് അസം പോലീസ് ഞായറാഴ്ച ട്വീറ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. മഴക്കോട്ട് പോലും ധരിക്കാതെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മുഴുകിയ മിതുന്‍ ദാസിനെ മേലുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രശംസിച്ചത്.

ഒരു വ്യക്തിക്ക് തന്റെ ജോലിയോടുള്ള ആത്മാര്‍ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന് വീഡിയോ ഷെയര്‍ ചെയ്ത് അസം പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. കൃത്യനിര്‍വ്വഹണത്തില്‍ പിശുക്കാത്ത പൊലീസുകാരന് നിറഞ്ഞ കൈയ്യടിയാണ് സമൂഹ മാധ്യമങ്ങളും നല്‍കുന്നത്.

