വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്നു വയനാട്ടില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടിയ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കമെന്നും അധികൃതര്‍ നിര്‍ദേശം നല്കി. വയനാട്ടിലെ പലയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും പ്രദേശത്ത് എത്തിയിട്ടുണ്ട്. നേവിയുടെ സംഘമാണ് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ 22 അണക്കെട്ടുകള്‍ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത്. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ പോകരുത്. വിനോദസഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഴയ്ക്കൊപ്പം ദുരിതം വിതച്ച് സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തും ഉരുള്‍പൊട്ടി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടു.

