വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ ഫിത്തര്‍

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. പളളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും ചെറിയപെരുന്നാള്‍ നമസ്‌ക്കാരം നടക്കും. പ്രമുഖ ഇസ്ലാം മത പണ്ഡിതര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാള്‍. വ്രതശുദ്ധിയുടെ 30 ദിനരാത്രങ്ങളില്‍ ആര്‍ജ്ജിച്ചെടുത്ത മന:ശുദ്ധിയുമായി വിശ്വാസികള്‍ ഇന്ന് പ്രാര്‍ത്ഥനയ്ക്ക് എത്തും. പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച ഈദ്ഗാഹ് കളിലുമാണ് ചെറിയപെരുന്നാള്‍ നമസ്‌ക്കാരം. പെരുന്നാള്‍ ബുധനാഴ്ച എന്നറിഞ്ഞതോടെ വിശ്വാസികള്‍ ആഘോഷത്തിലേക്ക് കടന്നിരുന്നു, ചൊവ്വാഴ്ച രാത്രിയോടെ പളളികളില്‍ തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങി.

വിശ്വാസികള്‍ പുതു വസ്ത്രങ്ങളണിഞ്ഞാണ് പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ പ്രാര്‍ത്ഥനക്കെത്തുക. പ്രമുഖ മത പണ്ഡിതര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പള്ളിയിലെത്തുന്നവര്‍ പരസ്പരം ആലിംഗനം ചെയ്ത് സ്‌നേഹസന്ദേശങ്ങള്‍ കൈമാറും. ദാന ധര്‍മ്മങ്ങള്‍ നിര്‍വഹിച്ചും, കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ചെറിയ പെരുന്നാള്‍ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍.

