വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി

ഉള്ള്യേരി: വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി. പ്രീതി ഗോൾഡ് ഉടമയെ മർദിക്കുകയും സ്ഥാപനത്തിൽ നിന്ന് സ്വർണമാലയും മൊബൈൽ ഫോണും എടുത്തുകൊണ്ടു പോകുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്ത അത്തോളി പോലീസിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി സമിതി പ്രകടനം നടത്തിയത്. യൂണിറ്റ് ഭാരവാഹികളായ സി.എം. സന്തോഷ്, സി.കെ. മൊയ്ദീൻകോയ, വേലായുധൻ, സാജിദ്, ഒ.പി. ഗിരീഷ്, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

